2012 ഫെബ്രുവരി 1, ബുധനാഴ്‌ച

തിരു കേശവും വള്ളിക്കുന്നിന്റെ പോസ്റ്റും ..

 സൗദി അറബിയിലുള്ള മലയാളി ബ്ലോഗ്‌ വായനക്കാരെ സംബന്തിചിടത്തോളം  വള്ളിക്കുന്ന്  സുപരിചിതനാണ് സാമാന്യം നിലവാരം പുലര്‍ത്താറുള്ള   ബ്ലോഗുകളുടെ രചയിതാവും ആണ് ഈ   വള്ളിക്കുന്ന്  .

ഇത്രയും ഞാന്‍ ആമുഖം പറഞ്ഞത് ഞാന്‍ അദ്ധേഹത്തെ ബഹുമാനിച്ചിരുന്നു എന്ന് കാണുന്നവര്‍ക്ക് മനസ്സിലാകനാണ് .. സംഗതി ഇതൊന്നുമല്ല ..
ഇന്ന് സൈബര്‍ ലോകത്തിന്റെ മൊത്തം കണ്ണും കാന്തപുരത്തിന്റെ കാന്തിക വലയത്തില്‍ കിടന്നു തിരിയുകയാണ് അഥവാ സൈബര്‍ ലോകം കാന്തപുരത്തെ കുറിച്ച് ചര്‍ച്ച ചെയ്ത അത്രേ മറ്റു മത നേതാകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്നത് ശംശയം ആണ്
പണ്ഡിതന്‍ മാരിലെ പ്രഫഷണല്‍ നേതാവാണ് അദ്ദേഹം എന്നത് എതിരാളികള്‍ തന്നെ കട്ടായം പറയും .. അദ്ധേഹത്തെ എതിര്‍ക്കുന്നവരും അല്ലാത്തവരും ആയിട്ട് അദ്ധേഹത്തെ ഓര്‍ക്കാത്തവര്‍ അദ്ധേഹത്തെ കുറിച്ച് ഒരു വാക്ക് പറയാത്തവര്‍ ഇന്ന് കേരളത്തില്‍ വളരെ കുറവേ ഉണ്ടാകാന്‍ ഇടയുള്ളൂ...


    ഒരു പുരുഷ്യായസ്സുകൊണ്ട് ചെയ്തു തീര്‍ക്കവുന്നതിലതികവും ചെയ്തു തീര്‍ത്ത ഒരു പണ്ഡിത ശിരോമണി ആണ് കാന്തപുരംഉസ്താത് വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും സാംസ്കാരിക രംഗത്തും നിറഞ്ഞു നില്‍ക്കുന്ന വിസ്മയ പ്രതിഭ. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ച ഒരു നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി അദ്ധേഹത്തിന്റെ വിശേഷണങ്ങള്‍ എണ്ണിപ്പറയാന്‍ പ്രയാസം ആണ് മനുഷ്യ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ മതബോധതിന്റെ മാനവീകതയുടെ കാരുണ്യത്തിന്റെ .. നീരുറവ ആണ് ആ മഹാ മനീഷി
           കാലിക്കറ്റ്‌ യുനിവേര്സിടിയുടെ ഒരു പഴയ കാല ഒന്നാം റാങ്കു കാരന്‍ അദ്ധേഹത്തെ അങ്ങ് ഒലത്തി  കളയാന്‍ ഇറങ്ങിയിരിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കും ചിരി അടക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല..
കണ്ണ് പൊട്ടന്മാര്‍ ആനയെ കാണാന്‍ പോയ കഥ ഞാന്‍ കേട്ടിട്ടുണ്ട് അതുപോലെ കുറച്ചു വിദ്വാന്മാരുടെ സ്വന്തമായ ഫത്‌വകളും  കൊണ്ട് പൊതു ജനമധ്യത്തില്‍ ദീന്‍ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു കാലിക്കറ്റ്‌ യുനിവേര്സിട്ടിയില്‍ ഇതിനായിരുന്നോ അദ്ദേഹം റാങ്ക് വേടിച്ചത് എന്ന്  എനിക്കറിയില്ല ...
    അദേഹത്തോട് രണ്ടു വാക്ക് എന്റെ സ്വന്തം ബ്ലോഗിലൂടെ പ്രതികരിക്കാം എന്ന് കണക്കാക്കി ആണ് ഞാന്‍ ഇതെഴുതുന്നത്
  കാന്തപുരം വ്യാജ മുടി കൊണ്ട് വന്നു ജനങ്ങളെ മൊത്തം വിഡ്ഢികള്‍ ആക്കി എന്നാണ് അദ്ദേഹം ആദ്യം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് പോരാത്തതിന്  വന്‍ പിരിവു ജനങ്ങളില്‍ നിന്നും അന്യായമായി പിരിച്ചെടുത്തു പൊതു ജനങ്ങളെ പറ്റിച്ചു എന്നൊരു ധാരണ പരത്താന്‍ ലേഖകന്‍ ആവതു കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാം ആ ലേഖനം വായിക്കുന്ന ആര്‍ക്കും അറിയാം പിണറായി സഗാവിന്റെ ഭാഷയില്‍ കാന്തപുരത്തെ കുറിച്ച് ഒരു ചുക്കും അറിയാതെ ആണ് അദ്ദേഹം  പ്രതികരിച്ചിട്ടുള്ളത് ശഹ്രെ മുബരകിനെ കുറിച്ച് അധെഹതിനുള്ള വിവരക്കേടിനെ ഞാന്‍ ഇനി പറഞ്ഞു ചടപ്പിക്കെണ്ടാതില്ല ആ വിഷയത്തിലുള്ള വിവരക്കേടും അദ്ദേഹം ആവോളം ആ ഒരറ്റ ലേഖനത്തില്‍ കുത്തി നിറച്ചിട്ടുണ്ട്
ബഷീര്‍ സാഹിബ് നിങ്ങള്‍ മനസ്സിലാക്കിയതല്ല കാന്തപുരം നിങ്ങള്‍ ഇനിയും അദ്ധേഹത്തെ കുറിച്ച് അറിയാന്‍ ഇരിക്കുന്നു അദ്ദേഹം കേരളത്തിന്‌ ചെയ്ത ഗുണങ്ങളില്‍ ഒന്നെങ്കിലും നിങ്ങള്‍ അനുഭവിചിട്ടുണ്ടായിരിക്കും തീര്‍ച്ച
കാന്തപുരം പള്ളി പണിയും എന്ന പ്രക്യാപനം നടത്തിയിട്ടുടെന്കില്‍ ഇന്ഷ അല്ലഹ് അത് പണിയുക തന്നെ ചെയ്യും അതിനു വിമര്‍ശകരുടെ ഒശാനം അദ്ധേഹത്തിനു വേണ്ടിവരും എന്ന് തോനുന്നില്ല
             കാന്തപുരം സ്ഥലം പോലും എവിടെ ആണെന്ന് പ്രഖ്യാപിക്കാതെ ഒരു പള്ളിക്ക് പിരിവു നടത്തി അതിന്റെ തറക്കല്ലും ഇട്ടെന്കില്‍ അത് അദേഹത്തിനോട് അദ്ധേഹത്തിന്റെ അനികള്‍ക്കുള്ള വിശ്വാസം അല്ലെ വെളിപ്പെടുത്തുന്നത് അദ്ധേഹത്തിനു പിരിവു നല്കിയവരോ സഹകരിക്കുന്നവരോ ഇന്ന് വരെ അദ്ധേഹത്തെ കുറിച്ച് ഒരു പരാതിയോ ആരോപണമോ ഉന്നയിക്കാത്ത സ്ഥിതിക്ക് അദ്ധേഹവും ആയി ഒരു നിലക്കും സഹകരിക്കുകയോ അദ്ധേഹത്തിന്റെ പദ്ധതികള്‍ മര്യാതക്ക് വായിച്ചരിയുകയോ ചെയ്യാതെ  ഈ മേല്പറഞ്ഞ ഒന്നാം റാങ്ക് കാരന്‍ വിമര്ഷിക്കനായി ഇറങ്ങിയിരിക്കുന്നു ..ഫതവാ കമ്മറ്റി മെമ്പര്‍മാര്‍ അതിനു അനുകൂലം ആയ പിന്തുണയും ആയി അവിടെ കിടന്നു വിളയാടുന്നു ബുദ്ധി വഹാബികള്‍ക്ക് പണയം വെച്ചിട്ടില്ലാത്തവര്‍ രണ്ടു വട്ടം ചിന്ടിചോളൂ .. പണയം വെച്ചവര്‍ മൂന്ന് വട്ടവും ചിന്ടിചോളൂ എന്നിട്ട് നിങ്ങളാല്‍ കഴിയുന്ന വിമര്‍ശനങ്ങള്‍ കാന്തപുരത്തെ കുറിച്ച് എഴുതി നിര്‍വൃതി അണയണമേ  എന്ന് താഴ്മയായി അപേക്ഷിക്കുന്നു..
എന്ന്
വിനീതന്‍
ഒപ്പ്